Mercy Hospital in Payyavur, Kannur is one of the top
Hospitals in Payyavur, Kannur 0460 2210223
Malayalam Version:
ദിവംഗതനായ മടമ്പം ഇടവക മുതുകാട്ടില്‍ ബ. സ്റ്റീഫന്‍ അച്ചന്റെ പരിശ്രമഫലമായി 56 എന്നറിയപ്പെടുന്ന അലക്സ് നഗര്‍ പ്രദേശത്ത് കോട്ടയം രൂപതാദ്ധ്യക്ഷന് മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം 30 രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യത്തോടെ 1972 ആഗസ്റ്റ് 22 നു മേഴ്സി ഹോസ്പിറ്റല്‍ ആരംഭിച്ചു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അംഗമായ ഡോ. മേരി കളപ്പുരയ്ക്കലിന്റെ നേത്യത്വത്തില്‍ 6 അംഗങ്ങളോടെ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹോസ്പിറ്റലിന്റെ ആദ്യ ഡയറക്ടര്‍ ആയിരുന്നു ബ. മോണ്‍. സൈമണ്‍ കൂന്തമറ്റത്തിലച്ചന്‍. അലക്സ് നഗര്‍ പള്ളി വികാരി അച്ചന്മാരായിരുന്നു ഹോസ്പിറ്റലിന്റെ ഡയറക്ടര്‍മാരായിരുന്നത്.. ജര്‍മ്മനിയില്‍ പഠിച്ച ഡോ. മേരിയുടെ നിസ്വാര്‍ത്ഥ പരിശ്രമത്താല്‍ ജര്‍മ്മനിയിലുള്ള സുഹൃത്തുക്കളില്‍ നിന്നും ഹോസ്പിറ്റലിനു ആവശ്യമുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍, എക്സ്റേ മെഷീന് എന്നിവ വരുത്തി അര്‍ഹിക്കുന്ന രോഗികള്‍ക്കു സൗജന്യ ചികിത്സനല്‍കുകയും ചെയ്തുപോന്നു.
മേഴ്സി ഹോസ്പിറ്റലിന്റെ സേവനം പയ്യാവൂര്‍ നിവാസികള്‍ക്കും ലഭ്യമാക്കുന്നതിനായി 1975 ഫെബ്രുവരിയില്‍ പള്ളിവക കെട്ടിടത്തില്‍ ഒ.പിവിഭാഗം ആരംഭിച്ചു. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് പള്ളിവക സ്ഥലത്ത് ഒരു പുതിയ കെട്ടിടം അത്യാവശ്യ സൗകര്യങ്ങളോടെ പണികഴിപ്പിച്ച് 1979 ജൂലായ് 15നു ഐ.പി വിഭാഗത്തോടെ ഹോസ്പിറ്റലായി പ്രവര്‍ത്തനം തുടങ്ങി. ഡോ. മേരിയാണു 2 ഹോസ്പിറ്റലുകളും നടത്തിക്കൊണ്ടുപോന്നത്.
ക്രമേണ അലക്സ് നഗറില്‍ രോഗികള്‍ കുറഞ്ഞു തുടങ്ങി.. പയ്യാവൂരില്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനക്ഷമമാക്കി. കുറച്ചു നാളുകള്‍കൂടി അലക്സ് നഗറില്‍ ഒ.പി. മാത്രം നടത്തി. പയ്യാവൂരില്‍ നിലവിലുള്ള പള്ളിവക സ്ഥലത്തിനു പുറമേ രൂപതയില്‍ നിന്നും വാങ്ങിയ സ്ഥലത്ത് ഡോ. മേരിയുടെ പരിശ്രമത്താല്‍ ഹോസ്പിറ്റല്‍, ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവ വിപുലീകരിച്ചു കാര്യക്ഷമമാക്കി.
ഈ കാലഘട്ടത്തില്‍, രൂപതാദ്ധ്യക്ഷന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ്, 1993 ഡിസംബറില്‍, ഹോസ്പിറ്റല്‍ രൂപതാസ്ഥാപനമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതിന്റെ നടത്തിപ്പ് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ കാരിത്താസ് സെക്കുലര്‍ ഇന്സ്റ്റിറ്റിയൂട്ടുനെ ഏല്പിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അംഗമായ മിസ് അന്നമ്മ തൊണ്ണംകുഴിയെ ഡയറക്ടറായി നിയമിച്ചു. ഇപ്പോള്‍ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസ്തുത ആശുപത്രിയുടെ നടത്തിപ്പ് അതിരൂപതയെ ഏല്പിച്ചു. ഫാ. ജോര്‍ജ് കപ്പുകാലായിലാണ് ആശുപത്രിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍
5/8/2019 | 639 |
Permalink